രാജകുമാരി: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ വെട്ടി. പരിക്കേറ്റ പിതാവ് സോളമനെ(55) തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മകൻ പൂപ്പാറ ഗാന്ധിനഗർ കോളനി സ്വദേശി ജയപ്രകാശിനെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇയാൾ ഒളിവിലാണ്.
കൃഷിയിടത്തിലെ ചായ്പ്പിൽ കിടന്നുറങ്ങിയ സോളമനെ മദ്യപിച്ചെത്തിയ ജയപ്രകാശ് വാക്കത്തി കൊണ്ട് പല തവണ വെട്ടുകയായിരുന്നു. സോളമന്റെ തലയ്ക്കും കൈകൾക്കും വലതു കാലിനും പരുക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് സോളമനെ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആഴത്തിലുള്ള മുറിവായതിനാൽ തലയിലും കാലിലുമായി 16 തുന്നൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |