റാന്നി: സാധാരണക്കാരന്റെ നടുവൊടിക്കുന്ന പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ സി.പി.ഐ റാന്നി ലോക്കൽ കമ്മിറ്റി പെരുമ്പുഴ ടൗണ്ണിൽ ''പാള വണ്ടി'' സമരം നടത്തി. കുത്തകൾക്കു വേണ്ടി ഭരണം നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ രാജ്യത്ത് പണപ്പെരുപ്പത്തിനും അതുമൂലം വിലവർദ്ധനയ്ക്കും കാരണമായതായി നേതാക്കൾ പറഞ്ഞു. ലോക്കൽ സെക്രട്ടറി തെക്കെപ്പുറം വാസുദേവൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് ജോജോ കോവൂർ, സി.ടി കുര്യാക്കോസ്, കെ. ജി.രാജൻ പിള്ള, രാജീവ് കുന്നക്കാട്ട്, എം.കെ രാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |