SignIn
Kerala Kaumudi Online
Thursday, 25 April 2024 9.17 PM IST

റിങ്ക് ഡെമോ ഡേ 30 ന്

df

കൊച്ചി: ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങൾക്കും ആശയങ്ങൾക്കും വാണിജ്യസാദ്ധ്യത സൃഷ്ടിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ രൂപം നൽകിയ റിസർച്ച് ഇന്നവേഷൻ നെറ്റ്‌വർക്ക് കേരളയുടെ (റിങ്ക്) ഡെമോ ഡേ ജൂൺ 30 ന്. ടൈ കേരളയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഡെമോ ഡേയിൽ സെന്റർ ഫോർ ഡെവലപ്മെന്റ് ആൻഡ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിന്റെ (സിഡാക്) ഉത്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 10 ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. വിദഗ്ദ്ധരുമായുള്ള തത്സമയ കൂടിക്കാഴ്ചകൾ, ആശയവിനിമയം എന്നിവയും 30ന് നടക്കും. ഗവേഷണ സ്ഥാപനങ്ങൾ, നവസംരംഭങ്ങൾ, വ്യവസായം, കോർപ്പറേറ്റുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി മാറ്റുകയാണ് റിങ്ക് വിഭാവനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RINK DEMO DAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.