കൊച്ചി: മാതൃകാ വളപ്പ് കൃഷിയിൽ (പെൻ കൾച്ചർ) കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം കുമ്പളം ചാത്തമ്മ കായലിൽ വി.വി. പ്രസാദിന്റെ മാതൃകാ കൃഷിയിടത്തിൽ കുഫോസ് വൈസ് ചാൻസർ ഡോ.റിജി ജോൺ നിർവഹിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) ഗ്രാമം ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. നാല് സെന്റ് കൃഷിയിടത്തിൽ 2000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. എട്ടുമാസം കൊണ്ട് 300 മുതൽ 400 വരെ കിലോ കരിമീൻ വിളവ് ലഭിക്കും.
ചെലവ് കുറവും വരുമാനം കൂടുതലും ലഭിക്കുന്ന വളപ്പ് കൃഷിയിൽ കർഷകർക്ക് പരിശീലനം നൽകിയാണ് പദ്ധതി കുഫോസ് നടപ്പാക്കുന്നത്. സാങ്കേതികവിദ്യ കുഫോസ് നൽകും. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. കുഫോസ് രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ഡെയ്സി കാപ്പൻ, ഗവേഷണ വിഭാഗം മേധാവി ഡോ.ദേവികപിള്ള, കുമ്പളം പഞ്ചായത്ത് ഭരണസമിതി അംഗം പി.എ. മാലിക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |