SignIn
Kerala Kaumudi Online
Friday, 19 April 2024 7.11 AM IST

ചരക്ക് വാഹനങ്ങൾ സമരത്തിലേക്ക്

df

കൊച്ചി: ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, ചരക്ക് വാഹന മേഖലയ്ക്ക് 6 മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ ഓഗസ്റ്റ് ആദ്യ വാരം മുതൽ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങൾ സർവ്വീസ് നിറുത്തിവച്ച് അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ചരക്ക് വാഹന ഉടമകൾ അറിയിച്ചു.

പ്രതിഷേധ സൂചകമായി ഈ മാസം 28 ന് രാജ്യത്ത് ചരക്ക് വാഹന മേഖല കരിദിനമായി ആചരിക്കും..

ഇ-വേയ്ബിൽ കാലാവധി മുമ്പുണ്ടായിരുന്നത് പോലെ 100 കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയിൽ പുനഃസ്ഥാപിക്കുക, ചരക്ക് വാഹനങ്ങൾക്ക് സംസ്ഥാന തലത്തിൽ ഏകീകൃത വാടക നിശ്ചയിക്കുക, ദേശീയ പാതകളിലെയും അതിർത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങൾ അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങളാണ് വാഹന ഉടമകൾ ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വീണ്ടും നിവേദനം നൽകും. അതിനോട് അനുകൂലസമീപനം സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തെ എല്ലാ ചരക്ക് വാഹന സംഘടനകളും അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.