SignIn
Kerala Kaumudi Online
Thursday, 25 April 2024 6.12 AM IST

എറണാകുളം വീണ്ടും ഒന്നാം സ്ഥാനത്ത്

fg

കൊച്ച്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനടുത്താണെങ്കിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ എറണാകുളം ജില്ല വീണ്ടും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത്.

ജില്ലയിൽ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1706 ആണ്. സംസ്ഥാനത്ത് ഇന്നലെ ആറ് ജില്ലകളിൽ മാത്രമാണ് 1000 ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുമായാണ് എറണാകുളം മുൻനിരയിൽ എത്തിയത്. സാമൂഹീകാകലം പാലിക്കാത്തതും സമ്പർക്കവിലക്ക് ലംഘിക്കുന്നതുമാണ് രോഗവ്യാപനം ഇത്രയും ഉയർന്നുനിൽക്കാൻ കാരണമെന്ന് തെളിയിക്കുന്നതാണ് പരിശോധനാഫലം.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ 1664 പേർക്കും സമ്പർക്കവ്യാപനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരുവാണിയൂർ ,പൈങ്ങോട്ടൂർ ,മുളന്തുരുത്തി ,ആവോലി ,ഇലഞ്ഞി ,കരുവേലിപ്പടി ,കല്ലൂർക്കാട് ,കൂത്താട്ടുകുളം ,കോട്ടപ്പടി ,കോട്ടുവള്ളി ,ചോറ്റാനിക്കര ,പനമ്പള്ളി നഗർ ,പാറക്കടവ് ,പാലക്കുഴ ,പിണ്ടിമന ,മഞ്ഞപ്ര ,ആരക്കുഴ ,എടക്കാട്ടുവയൽ ,കാഞ്ഞൂർ ,തുറവൂർ ,മാറാടി ,എളംകുളം ,കുന്നുംപുറം ,കുന്നുകര ,ചളിക്കവട്ടം ,ചെങ്ങമനാട് ,പാമ്പാകുട ,പൂണിത്തുറ ,പോത്താനിക്കാട് ,മുടക്കുഴ പ്രദേശങ്ങളിൽ പ്രതിദിന കൊവിഡ് നിരക്ക് 5 ൽ താഴെയാണ്.

 ജില്ലയിൽ ആകെ ചികിത്സയിലുള്ളവർ ................... 13931
 ഇന്നലെ രോഗമുക്തി നേടിയവർ ............................1984

 പുതുതായി നിരീക്ഷണത്തിലാക്കിയത്.................... 2354

 നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം....... 38832

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്........................................10.04%

 ഇന്നലെ മരണം .........................................................11

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.