തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും,ഡീസലിന് എട്ട് പൈസയുമാണ് വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോൾ വില നൂറ് കടന്നു. പാറശ്ശാലയിൽ പെട്രോൾ ലിറ്ററിന് 100 രൂപ 04 പൈസയായി.132 ദിവസം കൊണ്ടാണ് പെട്രോൾ വില 90 രൂപയിൽ നിന്ന് നൂറിലെത്തിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 88 പൈസയും, ഡീസലിന് 95 രൂപ 62 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 97 രൂപ 98 പൈസയും, ഡീസലിന് 94 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.കോഴിക്കോട് പെട്രോൾ ലിറ്ററിന് 98 രൂപ 23 പൈസയും,ഡീസലിന് 93 രൂപ 43 പൈസയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |