SignIn
Kerala Kaumudi Online
Saturday, 20 July 2019 2.35 AM IST

എൽ.ഡി.എഫും യു.ഡി.എഫും കേരളത്തെ ജാതീയമായി വിഘടിപ്പിച്ചു

thushar-

(തുഷാർ വെള്ളാപ്പള്ളിയുമായി അഭിമുഖം തുടർച്ച​ )​


എ​ൻ എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​സു​കു​മാ​ര​ൻ​ ​നാ​യ​രു​മാ​യി​ ​താ​ങ്ക​ൾ​ ​വ​ള​രെ​യ​ടു​ത്ത​ ​സൗ​ഹൃ​ദ​ ​ബ​ന്ധം​ ​പു​ല​ർ​ത്തു​ന്ന​താ​യി​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​ആ​ ​നി​ല​യ്ക്ക് ​എ​സ്.​എ​ൻ.​ഡി.​പി​യും​ ​എ​ൻ.​എ​സ്.​എ​സും​ ​ത​മ്മി​ലു​ള്ള​ ​അ​ക​ൽ​ച്ച​ ​മാ​റ്റാ​ൻ​ ​ശ്ര​മി​ക്കു​മോ?


തീ​ർ​ച്ച​യാ​യും.​ ​എ​ൻ.​എ​സ്.​എ​സും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​വും​ ​വി​ഘ​ടി​ച്ച് ​നി​ൽ​ക്കേ​ണ്ട​ ​സം​ഘ​ട​ന​ക​ള​ല്ലെ​ന്നാ​ണ് ​ഞാ​ൻ​ ​ആ​ദ്യം​ ​മു​ത​ലേ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.​ ​ഭൂ​രി​പ​ക്ഷ​സ​മു​ദാ​യ​ങ്ങ​ൾ​ ​ഒ​ന്നി​ച്ചു​ ​നി​ൽ​ക്കേ​ണ്ട​ത് ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണ്.​ഇ​ന്ന​ല്ലെ​ങ്കി​ൽ​ ​നാ​ളെ​ ​ര​ണ്ടും​ ​ഒ​രു​മി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് ​ഞാ​ൻ.​ഒ​രു​മേ​ശ​യ്ക്കു​ ​ചു​റ്റു​മി​രു​ന്ന് ​ഇ​രു​കൂ​ട്ട​രും​ ​സം​സാ​രി​ക്ക​ണം.


അ​തി​നു​ള്ള​ ​നീ​ക്ക​ങ്ങ​ൾ​ ​വ​ല്ല​തും​ ​ന​ട​ത്തു​ന്നു​ണ്ടോ?


തീ​ർ​ച്ച​യാ​യും​ ​അ​തി​നാ​യി​ ​എ​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​ചെ​യ്യാ​വു​ന്ന​തെ​ല്ലാം​ ​ഞാ​ൻ​ ​ചെ​യ്യും.


സം​വ​ര​ണ​വി​ഷ​യം​ ​ഇ​രു​ ​സം​ഘ​ട​ന​ക​ളെ​യും​ ​അ​ക​റ്റി​നി​റു​ത്തു​ന്ന​ ​ഘ​ട​ക​മാ​ണ്.​ ​അ​തി​ൽ​ ​യോ​ജി​പ്പി​ൽ​ ​എ​ത്താ​നാ​കു​മോ?


എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്കും​ ​എ​ല്ലാ​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്കും​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​സ്വാ​ഭാ​വി​ക​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​ഉ​ണ്ടാ​കാം.​ ​പ​ക്ഷേ​ ​ആ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​യോ​ജി​ക്കാ​വു​ന്ന​ ​വ​ലി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​പ്പു​റ​ത്തു​നി​ൽ​പ്പു​ണ്ട്.​ ​പൊ​തു​മി​നി​മം​ ​പ​രി​പാ​ടി​യു​ണ്ടാ​ക്കി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ള്ള​വ​ ​മാ​റ്റി​വ​യ്ക്കു​ക​യും​ ​യോ​ജി​ക്കാ​വു​ന്ന​ ​മേ​ഖ​ല​ക​ളി​ൽ​ ​യോ​ജി​പ്പു​ണ്ടാ​വു​ക​യു​മാ​ണ് ​വേ​ണ്ട​ത്.​ ​അ​താ​ണ് ​എ​ല്ലാ​വ​രും​ ​ചെ​യ്യു​ന്ന​ത്.​ ​അ​ത് ​ഞ​ങ്ങ​ൾ​ക്കു​മാ​യി​കൂ​ടെ?


എ​ന്തു​കൊ​ണ്ട് ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫു​മാ​യും​ ​സ​ഖ്യ​ത്തി​ന് ​ശ്ര​മി​ച്ചി​ല്ല?


ഞ​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​ന​ട്ടെ​ല്ലു​യ​ർ​ത്തി​ ​എ​ൻ.​ഡി.​എ​യി​ൽ​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​അ​വി​ടെ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കും.​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ന്താ​ണ് ​ഞ​ങ്ങ​ളു​ടെ​ ​ശ​ക്തി​യെ​ന്ന് ​തെ​ളി​യി​ക്കും.​ ​എ​ൽ.​ഡി.​എ​ഫി​നും​ ​യു.​ഡി.​എ​ഫി​നും​ ​തീ​റെ​ഴു​തി​ക്കൊ​ടു​ത്ത​ത​ല്ല​ ​കേ​ര​ളം.


പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ 1000​ ​ദി​വ​സ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​എ​ങ്ങ​നെ​ ​വി​ല​യി​രു​ത്തു​ന്നു?


1000​ ​ദി​വ​സം​കൊ​ണ്ട് ​പ്ര​ത്യേ​കി​ച്ച് ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഒാ​രോ​ ​ദി​വ​സ​വും​ ​ഒാ​രോ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള ​ഒാ​ട്ട​മാ​യി​രു​ന്നി​ല്ലേ.​ ​കേ​ര​ള​ത്തി​ന്റെ​ ​വ​ള​ർ​ച്ച​യ്ക്കു​വേ​ണ്ടി​ ​ഒ​ന്നും​ ​ചെ​യ്തി​ല്ല.


മു​ഖ്യ​മ​ന്ത്രി​ ​വീ​ട്ടി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​താ​ങ്ക​ളെ​ ​ക​ണ്ടി​ല്ല.​ ​ബോ​ധ​പൂ​ർ​വം​ ​മാ​റി​നി​ന്ന​താ​ണോ?


എ​നി​ക്കെ​ന്റേ​താ​യ​ ​പ്രോ​ഗ്രാ​മു​ക​ൾ​ ​ഉ​ണ്ട്.​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​രാ​ഴ്ച​യാ​യി​ ​ഇ​വി​ടെ​യി​ല്ലാ​യി​രു​ന്നു.​ബോ​ധ​പൂ​ർ​വം​ ​മാ​റി​നി​ൽ​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​കേ​ര​ള​ത്തി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​ ​വ​രു​മ്പോ​ൾ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വൈ​സ് ​പ്ര​സി​ഡ​ന്റെ​ന്ന​ ​നി​ല​യി​ൽ​ ​എ​നി​ക്ക് ​സ്വീ​ക​രി​ക്കാം.​ ​എ​ന്റെ​ ​ശ​ത്രു​വൊ​ന്നും​ ​അ​ല്ല​ല്ലോ​ ​അ​ദ്ദേ​ഹം.


വ​നി​താ​ ​മ​തി​ലി​നെ​ ​പി​ന്തു​ണ​ച്ച​തി​നു​ള്ള​ ​പ്ര​ത്യു​പ​കാ​ര​മാ​യാ​ണ് ​ക​ണി​ച്ചു​കു​ള​ങ്ങ​ര​ ​ദേ​വ​സ്വ​ത്തി​ന് ​പി​ൽ​ഗ്രിം​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ​വി​മ​ർ​ശ​നം?


ഒ​രി​ക്ക​ലു​മ​ല്ല.​ ​സ​ർ​ക്കാ​ർ​ ​നേ​ര​ത്തെ​ ​വ​ച്ചി​ട്ടു​ള്ള​ ​പ്രൊ​പ്പോ​സ​ലാ​ണ​ത്.​അ​തി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​വി​ടെ​ ​കൊ​ടു​ത്തു​ ​എ​ന്നു​മാ​ത്ര​മേ​യു​ള്ളൂ.​ ​മ​റ്റു​രീ​തി​യി​ൽ​ ​വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ല.


ബി.​ഡി.​ജെ.​എ​സ് ​രൂ​പീ​ക​ര​ണ​വേ​ള​യി​ൽ​ ​ന്യൂ​ന​പ​ക്ഷ​ ​സ​മു​ദാ​യ​ങ്ങ​ൾ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി​ ​പ​ല​തും​ ​നേ​ടു​ന്നു​വെ​ന്നും​ ,​ഭൂ​രി​പ​ക്ഷ​ ​വി​ഭാ​ഗം​ ​അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും​ ​താ​ങ്ക​ൾ​ ​പ​റ​‌​ഞ്ഞു​?.


ശ​രി​യ​ല്ലേ...​?​ ​ഭൂ​രി​പ​ക്ഷ​-​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ ​വി​ഘ​ടി​പ്പി​ച്ച​താ​രാ​ണ്.​ ​കാ​ലാ​കാ​ല​ങ്ങ​ളി​ൽ​ ​ഇ​വി​ടെ​ ​ഭ​രി​ച്ച​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​അ​ല്ലേ.​ ​അ​വ​ർ​ ​പ്ര​ത്യേ​ക​ ​വി​ഭാ​ഗ​ത്തെ​ ​പ്രീ​ണി​പ്പി​ക്കു​ക​യും,​ ​അ​സം​ഘ​ടി​ത​രാ​യ​ ​ഭൂ​രി​പ​ക്ഷ​ ​വി​ഭാ​ഗ​ത്തെ​ ​അ​വ​ഗ​ണി​ക്കു​ക​യും​ ​ചെ​യ്തു.​ ​സാ​മൂ​ഹി​ക​ ​നീ​തി​ ​വേ​ണ​മെ​ന്ന് ​ഞ​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത് ​ക്രൈ​സ്ത​വ​ന് ​കി​ട്ടേ​ണ്ട​തും​ ​ഇ​സ്ളാ​മി​ന് ​കി​ട്ടേ​ണ്ട​തും​ ​ഹി​ന്ദു​വി​ന് ​കി​ട്ടേ​ണ്ട​തും​ ​ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി​ ​ന​ൽ​ക​ണം​ ​എ​ന്നാ​ണ് .​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​ഞ​ങ്ങ​ൾ​ ​ന്യൂ​ന​പ​ക്ഷ​ത്തി​ന് ​എ​തി​ര​ല്ല.​ ​വി​ശ്വാ​സി​ക​ളു​ടെ​ ​പ്ര​ശ്ന​ത്തി​ൽ​ ​ജാ​തി​യും​ ​മ​ത​വും​ ​നോ​ക്കാ​തെ​ ​ഞ​ങ്ങ​ൾ​ ​അ​വ​രോ​ടൊ​പ്പം​ ​നി​ൽ​ക്കും.​ ​മു​സ്ളിം​ ​പ​ള്ളി​ക​ൾ​ക്കും​ ​ക്രി​സ്ത്യ​ൻ​ ​പ​ള്ളി​ക​ൾ​ക്കും​ ​സ​മാ​ന​മാ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​ഉ​ണ്ടാ​യാ​ലും​ ​ഞ​ങ്ങ​ൾ​ ​അ​തോ​ടൊ​പ്പം​ ​നി​ൽ​ക്കും.​അ​വ​ർ​ക്കി​ട​യി​ൽ​ ​പ്ര​ശ്ന​മു​ണ്ടാ​യാ​ൽ​ ​മ​ധ്യ​സ്ഥം​ ​വ​ഹി​ക്കാ​ൻ​ ​എ​ൻ.​ഡി.​എ​ ​ക​ൺ​വീ​ന​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഞാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​മു​മ്പു​ള്ള​ ​സ്ഥി​തി​ ​നോ​ക്കു​ക.​ ​ഇ​വി​ടെ​ ​ഹി​ന്ദു​വും​ ​മു​സ്ളി​മും​ ​ക്രി​സ്ത്യാ​നി​യു​മൊ​ക്കെ​ ​ഒ​രു​പോ​ലെ​ ​ജീ​വി​ച്ചു.​ ​ഞ​ങ്ങ​ളൊ​ക്കെ​ ​സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ആ​രാ​ണ് ​ക്രി​സ്ത്യാ​നി​ ​ഏ​താ​ണ് ​നാ​യ​ർ,​ ​ഏ​താ​ണ് ​ന​മ്പ്യാ​ർ​ ,​ആ​രാ​ണ് ​മു​സ്ളിം​ ​എ​ന്നൊ​ന്നും​ ​അ​റി​യി​ല്ല.​ ​ഇ​വി​ടെ​ ​രാ​ഷ്ട്രീ​യം​ ​ക​ളി​ച്ച​വ​ര​ല്ലേ​ ​എ​ല്ലാ​വ​രെ​യും​ ​ജാ​തി​പ​ര​മാ​യി​ ​വി​ഘ​ടി​പ്പിച്ച​ത്.​ ​വേ​ർ​തി​രി​വു​ണ്ടാ​യ​പ്പോ​ൾ​ ​ഒാ​രോ​ ​വി​ഭാ​ഗ​വും​ ​അ​വ​ര​വ​രു​ടേ​താ​യ​ ​നി​ല​യി​ൽ​ ​സം​ഘ​ടി​ച്ചു.​ ​അ​ത് ​കേ​ര​ള​ത്തെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​വ​ലി​യ​ ​അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് ​എ​ത്തി​ച്ച​ത്.​ഒാ​രോ​ ​വോ​ട്ട് ​ബാ​ങ്കു​ക​ളു​ണ്ടാ​ക്കി​ ​പ്രീ​ണി​പ്പി​ച്ചു.​ ​അ​പ്പോ​ൾ​ ​മ​റു​ഭാ​ഗം​ ​അ​വ​രു​ടേ​താ​യ​ ​രീ​തി​യി​ൽ​ ​സം​ഘ​ടി​ച്ച് ​ഒാ​രോ​ ​തു​രു​ത്തു​ക​ളാ​യി​ ​മാ​റി​ ​എ​ന്ന​താ​ണ് ​സ​ത്യാ​വ​സ്ഥ.​ ​ഇ​പ്പോ​ഴ​ത്തെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യം​ ​മാ​റി​യാ​ലേ​ ​ഇൗ​ ​സ്ഥി​തി​ ​മാ​റു​ക​യു​ള്ളു.​ ​എ​ൽ.​ഡി.​എ​ഫ് ​അ​ല്ലെ​ങ്കി​ൽ​ ​യു.​ഡി.​ ​എ​ഫ് ​എ​ന്ന​ ​സ്ഥി​തി​ ​മാ​റ​ണം.


കേ​ര​ള​ത്തി​ൽ​ ​പ്ര​തീ​ക്ഷി​ച്ച​പോ​ലെ​ ​എ​ൻ.​ഡി.​എ​ ​വ​ള​രാ​ത്ത​ത് ​എ​ന്തു​കൊ​ണ്ട്?


സി.​പി.​ ​എം​ ​ഭ​രി​ച്ച​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​അ​വ​ർ​ ​ഭ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​പോ​യ​ ​സ്പീ​ഡ് ​നി​ങ്ങ​ൾ​ ​ക​ണ്ട​ത​ല്ലേ.​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​രി​നൊ​പ്പം​ ​നി​ന്നാ​ൽ​ ​കി​ട്ടു​ന്ന​ ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ​മ​ല​യാ​ളി​യെ​ ​പ​ഠി​പ്പി​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​അ​വ​ർ​ ​മാ​റും.


കേ​ര​ള​ത്തി​ൽ​ ​എ​ൻ.​ഡി.​എ​ ​വ​ള​രാ​ത്ത​തി​നു​കാ​ര​ണം​ ​ബി.​ജെ.​പി​യി​ലെ​ ​ഉ​ൾ​പ്പോ​രാ​ണെ​ന്ന് ​വാ​ദ​മു​ണ്ട് ?


ഇൗ​ ​ഉ​ൾ​പ്പോ​ര് ​എ​ൽ.​ഡി.​എ​ഫി​ലും​ ​യു.​ഡി.​എ​ഫി​ലും​ ​ഇ​ല്ലേ.​ആ​ ​നി​ല​യ്ക്ക് ​നോ​ക്കി​യാ​ൽ​ ​ബി.​ജെ.​പി​യി​ൽ​ ​ഒ​രു​ ​ഉ​ൾ​പ്പോ​രു​മി​ല്ല.


ബി.​ജെ.​പി​യി​ലെ​ ​കേ​ര​ള​ ​ഘ​ട​ക​ത്തി​ലെ​ ​ഒ​രു​വി​ഭാ​ഗം​ ​ബി.​ഡി.​ജെ.​എ​സി​ന് ​എ​തി​രാ​ണോ?


ഒ​രു​ ​എ​തി​ർ​പ്പു​മി​ല്ല.​ ​എ​ല്ലാ​വ​രു​മാ​യും​ ​എ​നി​ക്ക് ​അ​ടു​പ്പ​മാ​ണ്.


തി​രു​വ​ന​ന്ത​പു​ര​ത്ത് ​ബി.​ഡി.​ജെ.​എ​സി​ൽ​ ​പി​ള​ർ​പ്പു​ണ്ടാ​യി​ ​എ​ന്ന​ ​വാ​ർ​ത്ത​ ​വ​ന്നി​രു​ന്നു.?


ഒ​രു​ ​കാ​ര്യ​വു​മി​ല്ല.​ ​യൂ​ണി​യ​ന്റെ​ ​മൈ​ക്രോ​ഫി​നാ​ൻ​സി​ൽ​ ​സാ​മ്പ​ത്തി​ക​ ​ക്ര​മ​ക്കേ​ടു​ണ്ടാ​യി.​ ​എ​ന്തു​കെ​ണ്ട് ​ന​ട​പ​ടി​ ​എ​ടു​ത്തി​ല്ലെ​ന്ന് ​കു​റേ​പേ​ർ​ ​ചോ​ദി​ച്ചി​രു​ന്നു.​ ​പൈ​സ​ ​എ​ടു​ത്തു​പോ​യ​ ​ഒ​രാ​ളി​നെ​ ​പെ​ട്ടെ​ന്ന് ​ന​ട​പ​ടി​ ​എ​ടു​ത്ത് ​ക​ള​യാ​ൻ​ ​പ​റ്റി​ല്ല.​ ​ആ​ ​പ​ണം​ ​തി​രി​കെ​ ​വ​യ്പി​ക്ക​ണം.​ ​ബി.​ഡി.​ജെ.​എ​സി​ൽ​ ​വ​ന്ന​ശേ​ഷം​ ​ക​ഴി​ഞ്ഞ​ 8​ ​മാ​സ​മാ​യി​ ​ഞാ​ൻ​ ​മാ​റ്റി​നി​റു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഒ​രു​പാ​ട് ​സാ​മ്പ​ത്തി​ക​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ഈ​ ​പ​റ​യു​ന്ന​യാ​ളി​ന്റെ​ ​പേ​രി​ൽ​ ​ഉ​ണ്ടാ​യി.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഉ​ൾ​പ്പെ​ടെ​ ​എ​ന്നെ​ ​വ​ഴ​ക്കു​ ​പ​റ​യു​ന്ന​ ​അ​വ​സ്ഥ​ ​ഉ​ണ്ടാ​യി.​ ​എ​ന്തു​കൊ​ണ്ട് ​ന​ട​പ​ടി​ ​എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ച​ത്.​ ​ഇ​ദ്ദേ​ഹ​ത്തെ​ ​മാ​റ്റാ​ൻ​ ​വേ​ണ്ടി​ ​പോ​യ​പ്പോ​ൾ​ ​മാ​റ്റ​രു​തെ​ന്ന് ​ശു​പാ​ർ​ശ​ ​ചെ​യ്ത​ത് ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രും​ ​കോ​ൺ​ഗ്ര​സു​കാ​രു​മാ​ണ്.​ ​അ​വ​രു​ടെ​ ​ച​ട്ടു​ക​ത്തെ​പ്പോ​ലെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്.​ ​ഇ​ലക്‌ഷൻ​ ​വ​രു​മ്പോ​ൾ​ ​അ​വ​ർ​ക്ക് ​വേ​ണ്ടി​ ​ര​ഹ​സ്യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​ഉ​ദ്ദേ​ശ​മാ​ണോ​യെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.​ ​തി​രു​വ​ന​ന്ത​പു​രം​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ശ​ക്ത​മാ​യി​ ​ബി.​ഡി.​ജെ.​എ​സ് ​നി​ൽ​ക്കേ​ണ്ട​തു​ണ്ട്. എ​ൻ.​ഡി.​എ​ ​ജ​യി​ക്കേ​ണ്ട​ ​മ​ണ്ഡ​ല​മാ​ണ്.​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​പ​ത്മ​കു​മാ​റി​ന് ​ചു​മ​ത​ല​ ​കൊ​ടു​ത്തു.​ ​നി​ർ​ജ്ജീ​വ​മാ​യ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളെ​ ​സ​ജീ​വ​മാ​ക്കി.​അ​പ്പോ​ഴാ​ണ് ​അ​ദ്ദേ​ഹം​ ​പ​ത്തോ​ ​ഇ​രു​പ​തോ​ ​പേ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സ്വ​യം​ ​പാ​ർ​ട്ടി​ ​ഉ​ണ്ടാ​ക്കി​യെ​ന്ന് ​പ​റ​ഞ്ഞ​ത്.​ ​ഒ​ര​ർ​ത്ഥ​ത്തി​ൽ​ ​ന​ന്നാ​യി​ ​ബി.​ഡി.​ജെ.​എ​സി​ന്റെ​യും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​ഇ​നി​ ​പ​ണ​പ്പി​രി​വ് ​ന​ട​ക്കി​ല്ല​ല്ലോ.


ബി.​ജെ.​പി​യോ​ട് ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​നി​ല​പാ​ട് ​എ​ടു​ത്ത​തെ​ന്താ​ണ്?


രാ​ജ്യ​ത്തി​ന് ​ഗു​ണ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​കൈ​ക്കൊ​ള്ളു​ന്ന​ ​ഗ​വ​ൺ​മെ​ന്റാ​ണ് ​മോ​ദി​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഭ​രി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യ്ക്ക് ​ഇ​ത്ര​യും​ ​വ​ർ​ഷ​മാ​യി​ ​ഉ​ണ്ടാ​കാ​ത്ത​ ​എ​ത്ര​യോ​ ​ഗു​ണ​പ​ര​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി.​ ​കേ​ര​ള​ത്തി​ലും​ ​ആ​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.


സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​ന​ട​പ്പി​ലാ​ക്കി​യ​ ​പാ​ർ​ട്ടി​യാ​ണ് ​ബി.​ജെ.​പി?


അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​എ​ടു​ത്ത​തും​ ​ആ​ ​നി​ല​പാ​ട​ല്ലേ.


കേ​ര​ള​ത്തി​ൽ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തെ​ ​യോ​ഗം​ ​എ​തി​ർ​ത്തി​രു​ന്നു?


എ​ല്ലാ​ ​മു​ന്ന​ണി​ക​ളി​ലും​ ​യോ​ജി​ക്കാ​വു​ന്ന​ ​കാ​ര്യ​ങ്ങ​ളു​ണ്ട്.​ യോ​ജി​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​മേ​ഖ​ല​ക​ളി​ൽ​ ​യോ​ജി​ക്കും.​ ​വി​യോ​ജി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വി​യോ​ജി​ക്കും. പാ​ർ​ട്ടിക്ക് ​വ്യ​ക്ത​മാ​യ​ ​അ​ഭി​പ്രാ​യ​മു​ണ്ട്.​ ​ബി.​ഡി.​ജെ.​എ​സ് ​എ​ന്നാ​ൽ​ ​ബി.​ജെ.​പി​ ​അ​ല്ല.

എ​ൻ.​ഡി.​എ​ ​ഘ​ട​ക​ക​ക്ഷി​ക​ളോ​ട് ​ബി.​ജെ.​പി​യു​ടെ​ ​സ​മീ​പ​ന​മെ​ന്താ​ണ്?


ന​ല്ല​ ​സ​മീ​പ​ന​മാ​ണ്.


പ​ക്ഷേ​ ​പ്ര​മു​ഖ​ ​ആ​ദി​വാ​സി​ ​നേ​താ​വ് ​സി.​കെ.​ ​ജാ​നു​ ​മു​ന്ന​ണി​ ​വി​ട്ടു.?


എ​ന്തു​കൊ​ണ്ടാ​ണ് ​വി​ട്ട​തെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.


മു​ന്ന​ണി​ ​ക​ൺ​വീ​ന​റു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്തി​ല്ലേ?


ഇ​ല്ല.​ ​അ​വ​ർ​ ​ഉ​ദ്ദേ​ശി​ച്ച​ ​സ്ഥാ​ന​ങ്ങ​ളോ​ ​പ​ദ​വി​ക​ളോ​ ​കി​ട്ടി​യി​ല്ലാ​യി​രി​ക്കാം.​കാ​ര​ണം​ ​അ​റി​യി​ല്ല.​എ​ന്നോ​ട് ​പ​റ​ഞ്ഞി​ട്ടി​ല്ല.

​(​അ​വ​സാ​നി​ച്ചു)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.