SignIn
Kerala Kaumudi Online
Friday, 29 March 2024 12.29 PM IST

മൗത്ത്‌വാഷ് ചോദിച്ചു റെഡ്‌മി  നോട്ട് 10 കിട്ടി

oniline-shopping

കൊവിഡ് വ്യാപനം രൂക്ഷമാകുകയും ലോക്ക് ഡൗൺ നീണ്ടുപോകുകയും ചെയ്തതോടെ ഓൺലൈൻ വിപണി വൻ ഉഷാറിലാണ്. മൊട്ടു സൂചി മുതൽ മോട്ടോർ കാർ വരെ ഓൺലൈനായി ഓർഡർ ചെയ്യാം. എന്നാൽ, ഓൺലൈൻ വിപണിയിൽ നിരവധി പോരായ്മകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലപ്പോഴും ഓർഡർ ചെയ്യുന്ന സാധനമല്ല കയ്യിൽ കിട്ടുന്നത്. ഐഫോൺ ഓർഡർ ചെയ്തപ്പോൾ ഇഷ്ടിക കിട്ടിയ സംഭവങ്ങളും പുതിയതല്ല.

എന്നാൽ, ചില ഭാഗ്യവാന്മാരുണ്ട്,​ മുംബെയിലെ ലോകേഷ് ദാഗയെപ്പോലെ. ആമസോണിൽ കോൾഗേറ്റിന്റെ മൗത്ത്‌വാഷ് ഓർഡർ ചെയ്തത കക്ഷിക്ക് കിട്ടിയത് 11,999 രൂപ വിലയുള്ള ഷഓമിയുടെ റെഡ്മി നോട്ട് 10. എന്നാൽ,​ ഓർഡർ ചെയ്യാത്ത ആ ഫോൺ തനിക്ക് വേണ്ടെന്നും അത് തിരികെ ഏൽപ്പിക്കുകതന്നെ വേണമെന്നും അയാൾ തീരുമാനിച്ചു.

പക്ഷെ,​ മൗത്ത്‌വാഷ് നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതിനാൽ റിട്ടേൺ ഓപ്ഷൻ ഇല്ലായിരുന്നു. ഇതോടെ ലോകേഷ് ദാഗ തനിക്ക് ലഭിച്ച ഫോണിന്റെ ചിത്രം സഹിതം ട്വിറ്ററിൽ ആമസോണിനെ ടാഗ് ചെയ്ത് പോസ്റ്റിട്ടു. ഓർഡർ ഐ.ഡിയും,​ ഫോൺ ഓർഡർ ചെയ്ത ഹൈദരാബാദിലെ സ്ത്രീയുടെ ബില്ലിംഗ് അഡ്രസും ട്വീറ്റിലുണ്ട്.

വൈകാതെ തന്നെ ലോകേഷ് ദാഗയുടെ ട്വീറ്റ് വൈറലായി. ഇത്രയും ഭാഗ്യവാനും സത്യസന്ധനുമായൊരാളെ കണ്ടെത്തുക പ്രയാസമാണ് എന്ന തരത്തിലാണ് പ്രതികരണങ്ങൾ അധികവും. റെഡ്മി ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലും ഒടുവിൽ പ്രതികരണവുമായെത്തി. ഈ ലോക്ക് ഡൗൺ കാലത്ത് മൗത്ത്‌വാഷ് ഇല്ലാതെയും നിങ്ങൾക്ക് ഒരു ദിവസം തള്ളി നീക്കാം. എന്നാൽ, റെഡ്മി നോട്ട് 10 ഇല്ലാതെ ഒരു ദിവസം മുന്നോട്ട് പോകാൻ കഴിയുമോ? എന്നായിരുന്നു ഷഓമിയുടെ ട്വീറ്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMAZON ORDER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.