SignIn
Kerala Kaumudi Online
Thursday, 25 April 2024 11.00 PM IST

മരണമില്ലാതാകുമോ മനുഷ്യന് ?

genetic-reset

ആയിരത്തോളം വർഷം പ്രായമുള്ള മരങ്ങൾ ലോകത്തുണ്ട്. അതുപോലെ മനുഷ്യർക്ക് ഭൂമുഖത്ത് ജീവിച്ചിരിക്കാൻ സാധിക്കുമോ ? അങ്ങനെയൊരു സാദ്ധ്യത തേടിയുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം.

ജെനറ്റിക് റീസെറ്റ് അഥവാ ജനിതക പുനഃക്രമീകരണമെന്നറിയപ്പെടുന്ന ഈ പഠനങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരിലുള്ള പരീക്ഷണം രണ്ട് വർഷത്തിനുള്ളിൽ തുടങ്ങുമെന്നാണ് ഹാർവർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്. പരീക്ഷണം വിജയകരമായാൽ ഒരു പക്ഷേ, നൂറോ ആയിരക്കണക്കിനോ വർഷങ്ങളോളം മനുഷ്യന്റെ ശരാശരി ആയുസ് ദീർഘിപ്പിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

നിലവിൽ എലികളിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഹാർവർഡിലെ ജനിതക വിഭാഗം പ്രൊഫസർ ഡേവിഡ് സിൻക്ലെയർ വ്യക്തമാക്കുന്നു. പരീക്ഷണത്തിന് വിധേയമായ എലികളിലെ മസ്തിഷകത്തിന്റെയും അവയവങ്ങളുടെയും ആയുസ് വർദ്ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ജീവികളുടെ കോശങ്ങളുടെ പ്രായാധിക്യം പുനഃക്രമീകരിക്കാൻ എംബ്രിയോണിക് ജീനുകളെ വിന്യസിക്കുന്നതിലൂടെ സാധിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നാല് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം കണ്ടുതുടങ്ങുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

പ്രായാധിക്യം കാരണം കാഴ്ച നഷ്ടപ്പെട്ട എലിയിൽ ഈ ഗവേഷണത്തിലൂടെ തലച്ചോറിലേക്കുള്ള ഞരമ്പുകളെ പുനഃരുജ്ജീവിപ്പിച്ച് കാഴ്ച വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. കോശങ്ങളെ അതിന്റെ യൗവ്വനാവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. 2023നുള്ളിൽ മനുഷ്യരിൽ ഇത് സംബന്ധിച്ച ഗവേഷണങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഗവേഷകർ.

അതേ സമയം, ഈ ഗവേഷണങ്ങളിലൂടെ മനുഷ്യന്റെ ആയുസ് എത്രത്തോളം കൂട്ടാൻ സാധിക്കുമെന്ന ചോദ്യത്തിന് മനുഷ്യന്റെ ആയുസിന് പരിധിയുണ്ടാകില്ലെന്നും ഇപ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആയുസ് കുറഞ്ഞത് 100 വയസ് വരെയെത്തിക്കാനാണ് ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രൊഫസർ ഡേവിഡ് സിൻക്ലെയർ പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ മനുഷ്യന് മരണമില്ലാതാകുന്നില്ല. പകരം, ജീവിത കാലയളവിന്റെ ദൈർഘ്യം കൂട്ടുകയാണ് ചെയ്യുന്നത്.

കൂടാതെ, ഒരു ജീവിയിൽ ജെനറ്റിക് റീസെറ്റ് പ്രക്രിയ ഒന്നിലധികം തവണ ചെയ്യുന്നതിന്റെ സാദ്ധ്യതകളും പരീക്ഷിക്കും. അതേ സമയം, ഈ ഗവേഷണങ്ങൾ വിജയം കണ്ടാലും പരിക്കുകളേയും രോഗങ്ങളേയും അതിജീവിച്ച് ആയൂർദൈർഘ്യം വർദ്ധിപ്പിക്കാൻ മനുഷ്യ ശരീരത്തിന് കഴിയില്ലെന്നാണ് ഒരു വിഭാഗം ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, GENETIC RESET, HARVARD, IMMORTALITY, STUDY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.