മട്ടന്നൂർ: കിഫ്ബി സഹായത്തോടെ മട്ടന്നൂരിൽ നിർമ്മിക്കുന്ന സ്പെഷ്യാലിറ്റി ആശുപത്രി ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.കെ.ശൈലജ എം.എൽ.എ. അറിയിച്ചു. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മട്ടന്നൂർ പി.എച്ച്.സി യിൽ പ്രതിരോധ കുത്തിവെയ്പ്പ്, പാലിയേറ്റീവ് കെയർ, ജീവിതശൈലീ രോഗ നിയന്ത്രണം, ഫാമിലി പ്ലാനിങ്ങ് , പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയവ നിർവഹിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും. കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് കൂടുതൽ ഐസൊലേഷൻ കിടക്കകളും ഇവിടെയൊരുക്കും. മണ്ഡലത്തിലെ മുഴുവൻ ആരോഗ്യ ഉപകേന്ദ്രങ്ങളും നവീകരിക്കാൻ പദ്ധതി വിഹിതം നീക്കിവെയ്ക്കണം. ഇതിനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ ഇടപെടുമെന്നും കെ.കെ.ശൈലജ യോഗത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |