SignIn
Kerala Kaumudi Online
Thursday, 05 August 2021 3.16 AM IST

ഓഹരികൾക്ക് മികച്ച നേട്ടം

sensex

കൊച്ചി: ഐ.ടി., ബാങ്കിംഗ് ഓഹരികളിലുണ്ടായ മികച്ച വാങ്ങൽ ട്രെൻഡിന്റെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ഉയർന്ന നേട്ടമുണ്ടാക്കി. സെൻസെക്‌സ് 393 പോയിന്റുയർന്ന് 52,699ലും നിഫ്‌റ്റി 104 പോയിന്റ് മുന്നേറി 15,790ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇൻഫോസിസ്, ടി.സി.എസ്., ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് 3.75 ശതമാനം വരെ നേട്ടത്തോടെ സെൻസെക്‌സിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. നിഫ്‌റ്റിയിൽ ഐ.ടി., ബാങ്കിംഗ് സൂചികകൾ 2.79 ശതമാനം വരെ മുന്നേറി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുറഞ്ഞതും ഒരിടവേളയ്ക്ക് ശേഷം വാക്‌സിനേഷൻ ഉഷാറായതുമാണ് ഓഹരി നിക്ഷേപകർക്ക് ആവേശമായത്. അതേസമയം, ആകർഷക പ്രഖ്യാപനങ്ങൾ ഇന്നലെ നടന്ന വാർഷിക പൊതുയോഗത്തിൽ നടത്തിയെങ്കിലും റിലയൻസ് ഓഹരികൾ 2.61 ശതമാനം ഇടിഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, SENSEX, NIFTY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.