SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.30 AM IST

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട: ആറ് യാത്രക്കാരിൽ നിന്ന് 3.2 കോടിയുടെ സ്വർണം പിടിച്ചു

gold

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡി.ആർ.ഐ, എയർ കസ്റ്റംസ് വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ 3.2 കോടിയുടെ 6.391 കിലോ അനധികൃത സ്വർണം പിടികൂടി. ആറ് യാത്രക്കാർ പിടിയിലായി. ഇതിൽ 3,446 ഗ്രാം സ്വർണമാണ് ഡി.ആർ.ഐ പിടികൂടിയത്.

എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ റഷീദിൽ നിന്ന് 1,998 ഗ്രാം സ്വർണം പിടിച്ചു. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. അൽജസീറ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മുഷ്ത്താഖ് അഹമ്മദ് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 998 ഗ്രാം സ്വർണമാണ് പിടിച്ചത്. ഇതേ വിമാനത്തിൽ എത്തിയ അബ്ദുൾ റഷീദ് 450 ഗ്രാം സ്വർണമാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഡി.ആർ.ഐയുടെ പിടിയിലായ മൂന്ന് പേരും മലപ്പുറം സ്വദേശികളാണ്.

2,945 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് അൽജസീറ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കിൽ നിന്നും 998 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഒളിപ്പിച്ചിരുന്നത് എമർജൻസി ലാമ്പിനകത്ത്. അതേ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി യാസർ അറാഫത്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 749 ഗ്രാം സ്വർണം പിടികൂടി. കുവൈറ്റ് എയർലൈൻസിൽ കുവൈറ്റിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ബാസ് സലീമിൽ നിന്ന് 1,198 ഗ്രാം സ്വർണവും പിടികൂടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.