കറ്റാനം: എസ്.എൻ.ഡി.പി യോഗം മങ്കുഴി 330-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പുന്തലവിളയിൽ ശങ്കരിയമ്മയ്ക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം കായംകുളം യൂണിയൻ സെക്രട്ടറി എ.പ്രദീപ് ലാൽ നിർവ്വഹിച്ചു.ശാഖാ യോഗം ചെയർമാൻ എസ്.അജോയ് കുമാർ അധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ ,വിഷ്ണുപ്രസാദ്, ശാഖാ യോഗം വൈസ് ചെയർമാൻ പ്രസന്നൻ, കൺവീനർ വി.സദാശിവൻ, കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ് തുരുത്തു വിളയിൽ, സുധീർ മറ്റത്ത് കോയിക്കൽ, ബിജു മൂലയിൽ, കവിരാജൻ, പ്രദീപ്, വിക്രമൻ എന്നിവർ പങ്കെടുത്തു. ചോർന്നൊലിക്കുന്ന കൂരയിൽ കഴിഞ്ഞിരുന്ന ശങ്കരിയമ്മയ്ക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരമാണ് വീട് നിർമ്മിച്ചു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |