കോട്ടയം: എൻ.എസ്.എസ് പ്രസിഡന്റായി അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായരെ നാലാം തവണയും തിരഞ്ഞെടുത്തു. ഇന്നലെ ഓൺലൈനായി നടന്ന ബഡ്ജറ്റ് സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പത്തനംതിട്ട യൂണിയൻ അംഗമാണ്. ആകെയുള്ള 292 പ്രതിനിധികളിൽ 276 പേർ വിവിധ താലൂക്ക് യൂണിയനുകളിലുള്ള സെന്ററുകളിൽ നിന്ന് ഓൺലൈൻ കോൺഫറൻസിലൂടെ പങ്കെടുത്തു.
ഡയറക്ടർ ബോർഡിൽ ഒഴിവു വന്ന 9 സ്ഥാനങ്ങളിലേയ്ക്ക് ഡോ. എം. ശശികുമാർ (കാർത്തികപ്പള്ളി), ഹരികുമാർ കോയിക്കൽ (ചങ്ങനാശേരി ), അഡ്വ. എം.എസ്. മോഹൻ (പൊൻകുന്നം), എം.എം. ഗോവിന്ദൻകുട്ടി (കണയന്നൂർ), ഡോ. ജി. ഗോപകുമാർ (കൊല്ലം), പി. നാരായണൻ (ഒറ്റപ്പാലം), പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ (ചേർത്തല), അഡ്വ.എ. സുരേശൻ (തൃശൂർ), അഡ്വ. എ. ബാലകൃഷ്ണൻ നായർ (കാസർകോട്) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. നേരത്തെ വന്ന ഒഴിവുകളിലേയ്ക്ക് പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), പി.എൻ. സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ) എന്നിവരെ കോ-ഓപ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |