വൈപ്പിൻ: ചെറായിയിലെ യുവകർഷക കൂട്ടായ്മ പള്ളിപ്പുറം പഞ്ചായത്ത് ചെറായി പതിമൂന്നാം വാർഡിൽ അപ്പിരാഘവൻ ബ്ലോക്കിൽ പൊക്കാളി കൃഷി ആരംഭിച്ചു. ഷിജു, വിനു,സുനിൽ,ഷിബു,അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. ജോലിക്ക് ഇടയിലാണ് ഇവർ കൃഷിക്കായി സമയം കണ്ടെത്തുന്നത്. പൊക്കാളി, ചെട്ടിവിരിപ്പ്, ചൂട്ടു പൊക്കാളി, പള്ളിപ്പുറം പൊക്കാളി , ചെറുവിരിപ്പ് എന്നിവയാണ് ഇവർ കൃഷിചെയ്യുന്നത്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയും കൂടെയുണ്ട്. വിത്ത് വിതയ്ക്കൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ നിർവഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തിനി പ്രസാദ്, പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർമാരായ ഉഷാസോമൻ,ആശ ദേവദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |