കോലഞ്ചേരി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11 ന് വ്യവസായ വകുപ്പ് മന്ത്റി പി.രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ.അദ്ധ്യക്ഷനാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ 14 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഓൺലൈനായാണ് പരിപാടി നടത്തുന്നത്. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ടി.എ. അശോക് കുമാർ ആമുഖ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണവും നടത്തും. ബോധവത്ക്കരണ പരിപാടികൾ നടത്താൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെട്ട എക്സൈസ് റേഞ്ചോഫീസുകളുമായോ 0484 2390657ലോ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |