കൂത്തുപറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ചരക്കണ്ടി ശാഖയിൽ മുക്ക് പണ്ടം പണയം വച്ച് 65000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. സംഭവത്തിൽ എടയന്നൂർ സ്വദേശി താരനാഥിനെതിരെ കൂത്ത്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടര പവന്റെ സ്വർണ്ണമാല എന്ന വ്യാജേന മുക്ക് പണ്ടം ബാങ്കിൽ പണയം വെച്ചത്.
അപ്പോൾ തന്നെ ബാങ്കിൽ നിന്നും 50,000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടർന്നും ബാങ്കിലെത്തിയ ഇയാൾ 15000 രൂപ കൂടി ലോണായി വാങ്ങി. സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്ന് മനസ്സിലായതോടെ താരാനാഥ്വീണ്ടും സ്വർണമാല പണയം വെക്കാനായി ബാങ്കിൽ എത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാൾ മുൻപ് പണയം വച്ച മാലയും പരിശോധിച്ച് തട്ടിപ്പ് മനസിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |