ആലപ്പുഴ : കൊവിഡിന്റെ രണ്ടാം വരവിലും ലോക്ക് ഡൗണിലും സൗജന്യ കിറ്റ് വിതരണം മുടക്കമില്ലാതെ തുടർന്ന് പൊതുവിതരണ വകുപ്പ്.ജില്ലയിലെ ആറ് താലൂക്കുകളിലെ റേഷൻ കടകൾ വഴി മുൻഗണന വിഭാഗങ്ങൾക്കും സബ്സിഡി -നോൺ സബ്സിഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ കാർഡ് ഉടമകൾക്കുമായി 5,89,856 കിറ്റുകൾ വിതരണം ചെയ്തു. എ.എ.വൈ.(മഞ്ഞ കാർഡ് ) വിഭാഗത്തിന് 54,383, എൻ.പി.എൻ. എസ്(വെള്ള കാർഡ് )- 1,14,706, പി.എച്ച്.എച്ച്(പിങ്ക് കാർഡ്)- 2,98,130, എൻ.പി. എസ്(നീല കാർഡ്) വിഭാഗത്തിന് 1,22,637 എന്നിങ്ങനെയാണ് മെയ്, ജൂൺ മാസങ്ങളിലെ ലോക്ക്ഡൗൺ സമയത്ത് ജില്ലയിൽ കിറ്റുകൾ വിതരണം ചെയ്തത്. അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിലെ മത്സ്യത്തൊഴിലാളികൾക്കായി 14,943 ഫിഷറീസ് കിറ്റുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |