SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.40 PM IST

ക്യാഷ്ബാക്കിൽ കാശ് തട്ടിപ്പ്

cash

 പണം ചോർത്തി ഓൺലൈൻ വ്യാപാരം

കൊല്ലം: വ്യാജ സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങി റീഫണ്ട് ആവശ്യപ്പെടുന്നവരെ കബളിപ്പിച്ച് പണം തട്ടുന്നു. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും വലയിൽ വീഴുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.

മൊബൈൽ ഫോൺ വാങ്ങുന്നവരാണ് കൂടുതലായും കബളിപ്പിക്കപ്പെടുന്നത്. ആകർഷകമായ ഓഫറുകളും ഉയർന്ന സാങ്കേതിക സവിശേഷതകളും കാട്ടിയാണ് വില്പന. ഓർഡർ ചെയ്ത മൊബൈൽ കൈയിലെത്തുമ്പോൾ പറയുന്ന സവിശേഷതകൾ കാണാറില്ല. ഉപഭോക്താക്കൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചാൽ സിസ്റ്റം ഷെയറിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ ചെയ്താൽ അതിൽ സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് വിവരങ്ങളിലൂടെ തട്ടിപ്പ് തുടരും. മറ്റുചിലർ റീഫണ്ടിനായി അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പുകൾ ഇങ്ങനെ

1. 2,499 രൂപയ്ക്ക് മൊബൈൽ ഫോൺ

2. സമ്മാനമായി കാർ ലഭിക്കുന്നതിന് 3,500 രൂപ അക്കൗണ്ടിൽ നൽകണം

3. ടെലിഫോൺ സ്ഥാപന വാർഷികം പ്രമാണിച്ച് 1 രൂപയ്ക്ക് ഐ ഫോൺ

4. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 50 ശതമാനത്തിലധികം ഡിസ്‌കൗണ്ട്

5. 4,999 രൂപയ്ക്ക് ടാബ്‌

''

അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി എന്നിവ ഷെയർ ചെയ്യരുത്. സാധനങ്ങൾ വാങ്ങാൻ വിശ്വാസയോഗ്യമായ സൈറ്റുകൾ തിരഞ്ഞെടുക്കണം.

പൊലീസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.