ആലപ്പുഴ : നഗരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ചേർത്തല നഗരസഭയിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം എ.എം.ആരിഫ് എം.പി. നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളെയാണ് ഹരിതകർമ്മ സേനാംഗങ്ങൾ. ഓരോ വാർഡിലും കളക്ഷൻ സെന്ററും മേജർ കളക്ഷൻ സെന്ററും സ്ഥാപിക്കും. മാലിന്യശേഖരണത്തിനായി ഒരു പുതിയ വാഹനവും വാങ്ങും.
ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾക്ക് 60 രൂപയും സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്നതിന് 100 രൂപയും ഈടാക്കും. സ്ഥാപനങ്ങൾ 10 കിലോയിൽ കൂടുതൽ അജൈവ മാലിന്യങ്ങൾ നൽകിയാൽ കൂടുതലുള്ളവയ്ക്ക് കിലോയ്ക്ക് 10 രൂപ വീതം അധികം നൽകണം. നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്കാണ് കൈമാറുക. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |