ആലപ്പുഴ : അരൂർ ഗ്രാമ പഞ്ചായത്തിൽ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു. തിരഞ്ഞെടുത്ത ഏഴ് പേർക്കാണ് പ്ലാന്റുകൾ നൽകിയത്. ഒരു മീറ്റർ നീളവും വീതിയും ഉയരവുമുള്ള പ്ലാന്റിൽ രണ്ടര മുതൽ ഏഴര കിലോഗ്രാം ജൈവമാലിന്യം പ്രതിദിനം സംസ്കരിക്കാം. കഴിഞ്ഞ വർഷം ഇതേ പദ്ധതിയിലുൾപ്പെടുത്തി നൽകിയ പ്ലാന്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. പി. ബിജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ബി.കെ. ഉദയകുമാർ, സീനത് ഷിഹാബുദീൻ, അമ്പിളി ഷിബു, പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പൻ, വി. ഇ. ഒ പി. എം അലിയാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |