SignIn
Kerala Kaumudi Online
Thursday, 25 April 2024 12.19 PM IST

റേഷൻ കാർഡുകൾ ഇ - കാർഡുകളാക്കും: മന്ത്രി ജി.ആർ. അനിൽ

ddd

പോത്തൻകോട്: റേഷൻ കാർഡുകൾ ഇ - കാർഡുകളാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓക്സിജൻ കോൺസന്ററേറ്റിന്റെ വിതരണോദ്ഘാടനം കന്യാകുളങ്ങര പ്രൈമറി ഹെൽത്ത് സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജൻ കോൺസന്ററേറ്റർ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതാ സോമന് മന്ത്രി കൈമാറി. സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് നൽകുന്ന ഇ- കാർഡുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ കോമളം, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ ജോണി കുരുവിള, തങ്കമണി ദിവാകരൻ, തോമസ് സക്കറിയ, ജില്ലാ പഞ്ചായത്ത് അംഗം ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുണ സി.ബാലൻ, സജീവ്, ഹസീന, നന്ദു, സാം ജോസഫ്, പി. സൊണാൾജി, ആർ. അജിരാജകുമാർ, സാബു, പ്രസാദ്, സന്തോഷ്, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.