കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി മരംമുറിച്ച കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മലയാളിയും ഫ്രീലാൻസ് പത്രപ്രവർത്തകനുമായ പി.പുരുഷോത്തമൻ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസുകളിൽ സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |