SignIn
Kerala Kaumudi Online
Thursday, 25 April 2024 7.47 PM IST

ആക്രമിച്ച പൊലീസുകാരനെതിരെ നടപടിയില്ല; സംസ്ഥാനമൊട്ടാകെ ഇന്ന് ഒ പി ബഹിഷ്‌കരിച്ച് ഡോക്‌ടർമാർ പ്രതിഷേധിക്കും

rahul-mathew

​​​ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ). സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാൽ ഇന്ന് ഒ പി ബഹിഷ്‌കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്. രാവിലെ 10 മുതൽ 11 വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒ പി ബഹിഷ്‌കരിക്കാനാണ് തീരുമാനം.

ഇ–സഞ്ജീവനി അടക്കമുള്ള സ്പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്‌കരിക്കുക. എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെ ജി എം ഒ എ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല.

അതേസമയം, ഡോ രാഹുൽ മാത്യുവിനെ സിവിൽ പൊലീസ് ഓഫിസർ മർദിച്ച സംഭവത്തിൽ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ദിവസവും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് നിർദേശിച്ചിട്ടുണ്ട്. നേരത്തെ ജോലി രാജിവയ്ക്കുമെന്ന് സൂചിപ്പിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയെങ്കിലും ഡോ രാഹുൽ ഇന്നലെ മുതൽ ഒരാഴ്‌ചത്തേക്ക് അവധിയിൽ പോയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL MATHEW, CPO ABHILASH, KGMOA, MAVELIKKARA DOCTORS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.