തൃക്കരിപ്പൂർ: ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ നിന്നും സർഗ്ഗവാണി സ്കൂൾ റേഡിയോ പ്രക്ഷേപണമാരംഭിച്ചു. കുരുന്നുകൾക്കൊപ്പം രക്ഷിതാക്കൾക്കും പരിപാടികളവതരിപ്പിക്കാൻ അവസരമുണ്ടാകും. ഗാനങ്ങൾ, കവിതകൾ എന്നിവയ്ക്ക് പുറമേ പുസ്തക പരിചയം, കഥപറയൽ, പ്രഭാഷണം തുടങ്ങി ഏത് കലാ പ്രകടനത്തിനും സർഗ്ഗവാണിയിൽ സ്ഥാനമുണ്ട്. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി സനൽഷാ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ആകാശവാണി മുൻ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ വി. ചന്ദ്രബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. റേഡിയോ പ്രക്ഷേപണത്തിന്റെ സാങ്കേതിക വശങ്ങളും സർഗ്ഗശേഷി വികാസത്തിൽ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി. കൈരളി, അധ്യാപകരായ എ.വി സന്തോഷ് കുമാർ, എം.വി സുജിത്ത്, ടി. ബിന്ദു, വിദ്യാർത്ഥികളായ നിള, അനുഗ്രഹ, നിരാമയ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |