തൊടുപുഴ: ബിവറേജസ് ഔട്ട്ലെറ്റിന് സമീപം വിൽപ്പന സമയം കഴിഞ്ഞും മദ്യത്തിനായി തിക്കും തിരക്കുണ്ടാക്കിയവരെ പൊലീസെത്തി വിരട്ടിയോടിച്ചു. തൊടുപുഴ പൊലീസ് കാന്റീന് സമീപമുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഇന്നലെ രാത്രി വലിയ തിരക്ക് അനുഭവപ്പെട്ടത്. ഇന്നും നാളെയും അവധിയായതിനാൽ വൈകുന്നേരും മുതൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. എന്നാൽ ഔട്ട്ലെറ്റ് അടയ്ക്കുന്ന സമയമായ ഏഴ് മണിക്ക് ശേഷവും മദ്യത്തിനായി ഉപഭോക്താക്കൾ തിക്കി തിരക്കിയതോടെയാണ് എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കൂട്ടംകൂടി നിന്നവരെ പിരിച്ചുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |