SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.01 AM IST

വിളകളിൽ ചേക്കേറി വെട്ടുക്കിളികൾ

vettukili

കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ ചെമ്പകപ്പാറ പള്ളിക്കാനം, ഈട്ടിത്തോപ്പ് മേഖലകളിലെ കൃഷിയിടങ്ങളിൽ വെട്ടുക്കിളി ശല്യം രൂക്ഷമായി. നിരവധി കർഷകരുടെ പുരയിടങ്ങളിലെ കുരുമുളക്, ഏലം, കാപ്പി, തെങ്ങ് തുടങ്ങിയ വിളകളിൽ ഇവറ്റകൾ ചേക്കേറിയിരിക്കുകയാണ്. ഏതാനും സ്ഥലങ്ങളിൽ ആദ്യം കാണപ്പെട്ട ഇവ ആഴ്ചകൾക്കുള്ളിൽ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വെട്ടുക്കിളികളെ തുരത്തി വിളകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
വിളകളിൽ ചേക്കേറി ഇലകൾ ഭക്ഷണമാക്കി തണ്ടുകളിലെ നീര് ഊറ്റിക്കുടിക്കുന്നതോടെ ദിവസങ്ങൾക്കുള്ളിൽ ഇവ കരിഞ്ഞുണങ്ങി നശിക്കും. ഒരു കൃഷിയിടത്തിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് വളരെവേഗം വ്യാപിപ്പിക്കുകയും ചെയ്യും. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം തോമസ് കടൂത്താഴെയുടെ നേതൃത്വത്തിൽ വെട്ടിക്കിളി ശല്യമുള്ള പുരയിടങ്ങൾ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.