റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ ചൊല്ലാനാവയലിലെ വാറ്റുകേന്ദ്രം സ്ത്രീകൾ അടിച്ചുതകർത്തു. വാറ്റു ഉപകരണങ്ങളും ജാറും നശിപ്പിച്ചു. വാറ്റുസംഘങ്ങൾ സ്ഥലത്തെത്തിയെങ്കിലും സ്ത്രീകളുടെ സംഘബലത്തിനു മുന്നിൽ പ്രതികരിക്കാനാകാതെ പിൻവാങ്ങി. കണ്ടു നിന്നവർ വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വൈറലാവുകയും പൊലീസ്, എക്സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ലോക്ക് ഡൗൺ നിലവിൽ വന്ന് ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചതുമുതൽ ചൊള്ളനാവയലിലും സമീപപ്രദേശങ്ങളിലും വാറ്റു സംഘങ്ങൾ സജീവമാണ്. മദ്യപിച്ചു ബഹളമുണ്ടാക്കുന്ന ഭർത്താക്കൻമാരുടെ ശല്യം സഹിക്കവയ്യാതെയാണ് സ്ത്രീകൾ രംഗത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |