SignIn
Kerala Kaumudi Online
Thursday, 28 March 2024 8.56 PM IST

എൽ.ഐ.സിയിൽ ഇ-പി.ജി.എസ് സംവിധാനം

lic

ചെന്നൈ: കേന്ദ്രീകൃത കളക്ഷനും പേമെന്റ് അക്കൗണ്ടിംഗിനുമുള്ള പ്രത്യേക ഐ.ടി പ്ളാറ്റ്‌ഫോം 'ഇ-പി.ജി.എസ്" അവതരിപ്പിച്ച് എൽ.ഐ.സി. മുംബയിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാർ പദ്ധതി ഉദ്ഘാടനം ചെയ്‌തു. ഇ-പി.ജി.എസ് വഴിയുള്ള ആദ്യ ഡിജിറ്റൽ റെസീറ്റ് ഐ.ഡി.ബി.ഐ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ രാകേഷ് ശർമ്മ ഏറ്റുവാങ്ങി.

എൽ.ഐ.സി മാനേജിംഗ് ഡയറക്‌ടർമാരായ വിപിൻ ആനന്ദ്, മുകേഷ് ഗുപ്‌ത, രാജ് കുമാർ, എസ്. മൊഹന്തി, ടെക് മഹീന്ദ്ര കൺട്രി ഹെഡ് സുജിത് ബക്‌ഷി, ഐ.സി.ഐ.സി.ഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിശാഖ ലിമായ് എന്നിവർ സംബന്ധിച്ചു. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ഇ-പി.ജി.എസ് സംവിധാനം വഴി സെൽഫ് സർവീസ് സൗകര്യം പ്രയോജനപ്പെടുത്താം. ഇതുവഴി ഉപഭോക്തൃ വിവരങ്ങൾ, പുതു പദ്ധതി സ്വീകരിക്കൽ, ക്ളെയിമുകൾ അവതരിപ്പിക്കലും ട്രാക്ക് ചെയ്യലും തുടങ്ങിയ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LIC, IDBI BANK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.