SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.17 PM IST

പൊലീസ് നടപടി വൈകുന്നു, ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധം

d

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ജോലിക്കിടെ ഡോ. രാഹുൽ മാത്യുവിനെ മർദ്ദിച്ച പ്രതിയെ അറസ്റ്റു ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ ഒരു മണിക്കൂർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. രാവിലെ 10മുതൽ 11 വരെയായിരുന്നു ബഹിഷ്കരണം.

സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കര ജില്ലാ ആശുപത്രിയിൽ സംസ്ഥാന പ്രസിഡന്റ് ഡോ ജി. എസ്. വിജയകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ടി.എൻ.സുരേഷ്, സംസ്ഥാന സമിതി അംഗം ഡോ. സാബു സുഗതൻ, ജില്ല സെക്രട്ടറി ഡോ: റിഷാദ് മേത്തർ, ആശുപത്രി കൺവീനർ ഡോ.ജി ജയശങ്കർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.