പത്തനംതിട്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ വാർഷിക സമ്മേളനം മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര നിർവാഹക സമിതിയംഗങ്ങളായ ഡോ.എൻ.കെ.ശശിധരൻപിള്ള, ജി.സ്റ്റാലിൻ, ബി.രമേശ്, വി. മനോജ് കുമാർ, എം.ദിവാകരൻ, അരുൺ, ജില്ലാ പ്രസിഡന്റ് ഡോ.ടി.പി.കലാധരൻ, സെക്രട്ടറി യു.ചിത്രജാനൻ, ഡോ.കെ.പി കൃഷ്ണൻകുട്ടി, ശ്രീകല, ശാന്ത, അജയ് ബി.പിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.എൻ.അനിൽ (പ്രസിഡന്റ്), സി. സത്യദാസ് (സെക്രട്ടറി), എൻ.എസ്.രാജേന്ദ്ര കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |