ന്യൂഡൽഹി: അപകടകരമായി ഡൽഹിയിലൂടെ വാഹനമോടിച്ചതിന്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയുടെ വാഹനത്തിന് പിഴ. മോട്ടോർ വാഹന നിയമം 184 പ്രകാരമാണ് പിഴ ചുമത്തിയത്. തെക്ക് കിഴക്കൻ ഡൽഹിയിലെ സുഖ്ദേവ് വിഹാറിലെ ഓഫീസിലേക്ക് അതിവേഗം കാറോടിച്ചുപോയ വാദ്രയ്ക്ക് പിറകെ സുരക്ഷാ ജീവനക്കാരുടെ വാഹനവുമുണ്ടായിരുന്നു. ഡ്രൈവറായിരുന്നു വാഹനമോടിച്ചിരുന്നത്. ബാരമുല്ല ഫ്ലൈ ഓവറിന് സമീപം പെട്ടെന്ന് വാഹനം നിറുത്തിയപ്പോൾ പിറകിലുണ്ടായിരുന്ന സുരക്ഷ വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അന്വേഷണത്തിൽ അമിത വേഗതിയിലായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പിഴ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |