കോട്ടയം: ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയുടെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം. എസ്.ഐ ടി.എസ്. റെനീഷിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമം നടത്തിയത്. സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് മെസേജ് വന്നതോടെ ഇവർ വിവരം എസ്.ഐയെ അറിയിക്കുകയും തുടർന്ന് വ്യാജ ഐ.ഡി ബ്ലോക്ക് ചെയ്തു. സമാനമായ സംഭവങ്ങൾ അടുത്തിടെ ജില്ലയിലുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഫേസ്ബുക്ക് അടക്കം ഹാക്ക് ചെയ്തു സുഹൃത്തുക്കൾക്ക് മെസേജ് അയച്ച് പണം തട്ടിയിരുന്നു. ഇത്തരം തട്ടിപ്പുകൾക്കെല്ലാം പിന്നിൽ നടക്കുന്നത് ലിങ്ക് ഉപയോഗിച്ചുള്ള തട്ടിപ്പാണെന്ന് സൈബർ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സിനിമാതാരത്തിന്റെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് തട്ടിപ്പ് സംഘത്തിന്റെ പേജ് ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ പേജ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ സാങ്കേതിക വിദഗ്ധർ ഇത് ബ്ലോക്ക് ചെയ്യുന്നതിനായി ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |