SignIn
Kerala Kaumudi Online
Saturday, 20 April 2024 4.53 AM IST

ശിവൻ നൽകിയ വിവാഹ സമ്മാനം

sivan

ശിവന്റെ നിത്യസ്മാരകമായി സ്റ്റാച്യു ജംഗ്ഷനിലെ സ്റ്റുഡിയോ മാറുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി ശിവൻസ് സ്റ്റുഡിയോ ഒരുകൂട്ടം കലാകാരന്മാരുടെ സംഗമകേന്ദ്രമായിരുന്നു.
ചിരിനിറഞ്ഞ മുഖവുമായി, സൗമ്യമായി എല്ലാവരുമായി ഇടപഴകുന്ന ശിവനുമായി ദീർഘനാളുകളായി ഞാൻ നിരന്തരം ബന്ധം വച്ചിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ പഠിച്ചിരുന്ന ഞങ്ങൾ ഏതാനും വിദ്യാർത്ഥികൾ ശിവൻ സ്റ്റുഡിയോയിലെ സന്ദർശകരായിരുന്നു. എല്ലാ സായാഹ്നങ്ങളിലും ശിവൻ സ്റ്റുഡിയോയിൽ ചലച്ചിത്രതാരങ്ങളുടെ സാന്നിദ്ധ്യം ഞങ്ങൾ അറിഞ്ഞിരുന്നു. അവരെയെല്ലാം നേരിൽ കാണാനുള്ള ആഗ്രഹമാണ് ശിവൻ സ്റ്റുഡിയോയിലേക്ക് ആകർഷിച്ചിരുന്നത്. അക്കാലത്ത് കേരളത്തിന്റെ പ്രിയ താരങ്ങളായിരുന്ന സത്യൻ, മധു, പ്രസിദ്ധ സംവിധായകൻ രാമു കാര്യാട്ട്, ശിവന്റെ മറ്റു സുഹൃത്തുക്കളായിരുന്ന
സി.ആർ.എൻ പിഷാരടി, ക്യാപിറ്റൽ രാമൻപിള്ള, പെരുമ്പുഴ ഗോപാലകൃഷ്ണൻ, പി. പത്മരാജൻ തുങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രതിഭകളുടെ സംഗമകേന്ദ്രമായിരുന്നു ശിവൻ സ്റ്റുഡിയോ. പത്മരാജൻ ക്രമേണ ശിവനുമായി വേർപിരിയാത്ത ബന്ധത്തിലായി.
തിരുവനന്തപുരത്തു അക്കാലത്തുതന്നെ പ്രസിദ്ധമായിരുന്ന 'ശിവറാം സ്റ്റുഡിയോ' 'പാരാമൗണ്ട് 'സ്റ്റുഡിയോ, 'മിനർവാ സ്റ്റുഡിയോ' തുടങ്ങിയ സ്റ്റുഡിയോകൾക്ക് കൈവരിക്കാൻ കഴിയാതെ പോയ, കലാകാരന്മാരുടെ കൂട്ടംകൂടൽ ശിവൻസ് സ്റ്റുഡിയോയിൽ മാത്രമായിരുന്നു.
ഈ അടുത്തകാലത്ത് ശിവൻ എന്നെ ഫോണിൽ വിളിച്ചു. 'തിരക്കില്ലെങ്കിൽ എന്റെ വീട്ടിൽ വന്നാൽ സന്തോഷമായിരിക്കും. ഞാൻ കുറേനാളുകളായി പുറത്ത് പോകാറില്ല'. ക്ഷണം നിരസിക്കാനാവാത്ത വ്യക്തിപരമായ ബന്ധം ശിവനും ഞാനും തമ്മിലുണ്ടെന്ന് ഓർമ്മിച്ചു. 1974 സെപ്‌തംബർ എട്ടിന് വി.ജെ.ടി ഹാളിൽ നടന്ന എന്റെ വിവാഹത്തിനെത്തിയ ശിവൻ എന്നോടു പറഞ്ഞു; 'വധൂവരന്മാർ വിവാഹവേഷത്താടെ സ്റ്റാച്യുവിൽ എന്റെ സ്റ്റുഡിയോയിൽ വരണം. ദിവാകരന്റെ കല്യാണഫോട്ടാ എടുക്കണം. അതാണെന്റെ വിവാഹ സമ്മാനം. ' ശിവൻസ് സ്റ്റുഡിയോയിൽ വച്ച് ശിവൻ എടുത്ത എന്റെ വിവാഹഫോട്ടാ ഇപ്പാഴും ഞാൻ ഒരു നിധിപോലെ സൂക്ഷിക്കുന്നു.
ശരവേഗത്തിലായിരുന്നു ശിവനെന്ന കലാകാരന്റെ വളർച്ച. ചലച്ചിത്രരംഗത്തെ ബന്ധം ശിവനെ അതുല്യനായ സംവിധായകനാക്കി. നിരവധി ചലച്ചിത്രങ്ങളുടെ നിർമ്മാതാവായി. ചെമ്മീൻ എന്ന സിനിമയിലെ ശിവന്റെ കാമറ ഒപ്പിയെടുത്ത ഒരു സീൻ ലോകരംഗത്തുതന്നെ ശ്രദ്ധിക്കപ്പെട്ടു. ബൾഗേറിയയുടെ തലസ്ഥാനമായ സാഫിയായിൽ നടന്ന ലോകയുവജനാത്സവത്തിന് കേരളത്തിൽ നിന്ന് പുറപ്പെട്ട സംഘത്തിൽ രാമു കാര്യാട്ട്, സി.ആർ.എൽ പിഷാരടി, പെരുമ്പുഴ ഗോപാലകൃഷ്ണൻ, കണിയാപുരം രാമചന്ദ്രൻ തുടങ്ങിയ സംഘത്തിൽ ശിവനും അംഗമായിരുന്നു. ഡൽഹി വിമാനത്താവളത്തിലെത്തി കസ്റ്റംസ് പരിശോധനയിൽ ശിവൻ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന 'കാമറ' വിദേശ നിർമ്മിതമാണെന്നും ഈ കാമറ കൊണ്ടുപോകാൻ പാടില്ലെന്നും കസ്റ്റംസ് ഉദ്യാഗസ്ഥർ തടസവാദങ്ങളുന്നയിച്ചു. കൂടെയുണ്ടായിരുന്ന സി.ആർ.എൻ പിഷാരടി തിരുവനന്തപുരത്ത് അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു പ്രശ്നം പരിഹരിച്ചു. 'ഈ സംഭവം ഒരവസരത്തിൽ മുഖ്യമന്ത്രി അച്ചുതമേനാൻ തന്നെ നേരിട്ടു പറഞ്ഞപ്പാൾ ഞാൻ അമ്പരന്നുപോയി. എത്ര ജാഗ്രതയോടെയാണ് മുഖ്യമന്ത്രി അച്ചുതമേനാൻ ഇടപെട്ടതെന്ന തന്റെ അനുഭവം ശിവൻ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഫോട്ടാഗ്രഫിയിലൂടെ സിനിമാലാകത്തെ കീഴടക്കിയ ശിവൻ ഒരു നല്ല പാട്ടുകാരനായിരുന്നുവെന്ന രഹസ്യമായ കാര്യം ഞാൻ മനസിലാക്കിയിരുന്നു. ശിവൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് പാട്ടുപാടി സമ്മാനങ്ങൾ നേടിയ കഥ പലർക്കും അറിയില്ല. വിദ്യാർത്ഥികൾ ശിവന് 'ഭാഗവതർ' എന്നും പേരിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.