ആലപ്പുഴ: ജില്ലയിലെ വഴിയോര കച്ചവടങ്ങളിൽ നിറസാന്നിദ്ധ്യമായി ഞാവൽ പഴം. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നു കൊണ്ടുവരുന്ന പഴമാണ് വഴിയോര വിപണി കീഴടക്കുന്നത്.
കിലോയ്ക്ക് 400 രൂപ. വിലപേശിയിട്ട് കാര്യമില്ല. ഒരു രൂപ പോലും കുറയ്ക്കാനൊവില്ലെന്നാണ് കച്ചവടക്കാരുടെ പക്ഷം. പണ്ടു നാട്ടിൽ സുലഭമായിരുന്നു ഞാവൽ മരങ്ങളും പഴവും. ഇപ്പോൾ അപൂർവ്വം ചില പറമ്പുകളിൽ മാത്രമേ ഇവ കാണുന്നുള്ളൂ. പ്രത്യേക രുചിയും ചെറിയ ചവർപ്പുമുള്ള പഴം ഔഷധസമൃദ്ധവുമാണ്. മാംസളമായ ഭാഗം കഴിച്ച് കുരു കളയുന്നതാണ് മലയാളികളുടെ രീതി. എന്നാൽ കുരുവിലുമുണ്ട് പോഷക ഗുണങ്ങൾ. ഉണക്കി പൊടിച്ചാണ് ഉപയോഗിക്കേണ്ടത്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ ശമിപ്പിക്കാൻ ഞാവൽ കുരുവിന്റെ പൊടി ഉത്തമമാണ്.
മീനം, മേടം മാസങ്ങളിലാണ് ഞാവൽ പൂക്കുന്നത്. 35 ദിവസത്തിനുള്ളൽ പഴമാകും. വേരുപിടിച്ചു കഴിഞ്ഞാൽ പിന്നീട് വലിയ പരിചരണം വേണ്ടാത്തതും നല്ല തണൽ നൽകുന്നതുമായ ഞാവൽ മരത്തിന് നിലവിൽ ആ പരിഗണന ലഭിക്കുന്നില്ല. 120 വർഷം വരെയുണ്ട് ആയുസ്. ഓരോ വർഷം കഴിയുമ്പോഴും തൊലിക്ക് കട്ടികൂടുമെന്ന പ്രത്യേകതയുമുണ്ട്.
......................
ഞാവൽപ്പഴ ഗുണങ്ങൾ
രോഗപ്രതിരോധ ശേഷി കൂട്ടും
ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു
ഫൈബർ സമ്പന്നം
ശരീരഭാരം കുറയ്ക്കുന്നു
ദഹനവ്യവസ്ഥയെ സഹായിക്കുന്നു
വിഷവസ്തുക്കളെ പുറന്തള്ളുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |