SignIn
Kerala Kaumudi Online
Friday, 29 March 2024 4.38 PM IST

ബലൂചിസ്ഥാനിൽ ഭീകരാക്രമണം : 5 പാക് സൈനികർ കൊല്ലപ്പെട്ടു

ffff

ക്വെറ്റ : ബലൂചിസ്ഥാനിലുണ്ടായ സിബി ജില്ലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക് നേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയെന്ന് സൈനിക വക്താവ് അറിയിച്ചു. മേഖലയില്‍ പാക് സൈനികര്‍ തെരച്ചിലും നിരീക്ഷണവും ശക്തമാക്കി. ഈ മാസം മേഖലയിൽ സൈനികർക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈ മാസമാദ്യം നടന്ന ബോംബ് സ്ഫോടനത്തിൽ 4 സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ പാക് മന്ത്രി ശെയ്ഖ് റാഷിദ് അഹമ്മദ് അപലപിച്ചു.ഇത്തരം ഭീരുത്വം നിറ‍ഞ്ഞ പ്രവർത്തികളിലൂടെ ഭീകരർക്ക് തങ്ങളെ തകർക്കാനാവില്ലെന്നും രാജ്യം തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാനില്‍ വർദ്ധിച്ചു വരുന്ന ഭീകര പ്രവർത്തനങ്ങളിൽ പ്രതിപക്ഷനേതാവ് ഷെഹ്ബാസ് ഷെരീഫും ആശങ്ക പ്രകടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.