തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും, ഡീസലിന് 95.99 രൂപയുമായി.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 98 രൂപ 21 പൈസയും, ഡീസലിന് 95 രൂപ 16 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95 രൂപ 58 പൈസയും, ഡീസലിന് 93 രൂപ 80 പൈസയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |