പാക് ചാര സംഘടന അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഏട്ടാം മാസത്തിലേക്ക്. വരുംദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ജൂലായ് 10, 25 തിയതികളിൽ ഡൽഹി അതിർത്തിയിലേക്ക് ട്രാക്റ്റർ റാലി നടത്തുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത് അറിയിച്ചു.
സമരം ഏഴു മാസം പിന്നിട്ട ദിവസം കർഷകർ വിവിധ രാജ്ഭവനുകളിലേക്ക് നടത്തിയ മാർച്ച് അട്ടിമറിക്കാൻ പാക് ചാര സംഘടനയായ ഐ.എസ്.ഐ ശ്രമിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. അതിർത്തിയിൽ കാവൽ കൂട്ടി. ഹരിയാനയിലെ പഞ്ച്കുളയിലും മൊഹാലി-ചണ്ഡിഗഡ് അതിർത്തിയിലും രാജ്ഭവൻ മാർച്ച് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഡൽഹി അതിർത്തിയിൽ മാർച്ച് നടത്തിയ കർഷകരെ ലെഫ്റ്റന്റ് ഗവർണർക്ക് കത്ത് നൽകാൻ അനുവദിച്ചതിനാൽ സംഘർഷമൊഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |