ന്യൂഡൽഹി: മദ്ധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ തമിഴ്നാട്ടിലും ഡെൽറ്റാ പ്ളസ് കൊവിഡ് വകഭേദം ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. മധുരയിൽ മരിച്ച സ്ത്രീയുടെ സാമ്പിൾ ജനിതക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഡെൽറ്റാ പ്ളസ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ വെള്ളിയാഴ്ച വരെ 9 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
മരിച്ച സ്ത്രീയുമായി സമ്പർക്കത്തിലുള്ളവർ നെഗറ്റീവാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ജെ. രാധാകൃഷ്ണൻ പറഞ്ഞു. ചെന്നൈയിലെ 32കാരിയായ നഴ്സിനാണ് തമിഴ്നാട്ടിൽ ആദ്യം ഡെൽറ്റാ പ്ളസ് സ്ഥിരീകരിച്ചത്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലാണ് ബാക്കിയുള്ള കേസുകൾ റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |