SignIn
Kerala Kaumudi Online
Friday, 19 April 2024 2.14 PM IST

സജിത്ലാൽ സ്തൂപം അനാച്ഛാദനവും അനുസ്മരണവും ഇന്ന്

sajithalal
സജിത് ലാലിന്റെ പ്രതിമയിൽ ശില്പി ചിത്രൻ കുഞ്ഞിമംഗലം അവസാനമിനുക്ക് പണി നടത്തുന്നു

പയ്യന്നൂർ : കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കെ.പി.സജിത് ലാലിന്റെ 26ാം രക്തസാക്ഷിത്വ ദിനാചരണം ഇന്ന് പയ്യന്നൂരിൽ നടക്കും. രാവിലെ 10ന് മൂരിക്കൊവ്വൽ സജിത് ലാൽ സ്മൃതി മണ്ഡപത്തിൽ സജിത് ലാൽ സ്തൂപം അനാച്ഛാദനവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി.

ഉൽഘാടനം ചെയ്യും.കരിപ്പിരി ബാലൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തും.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് മുഖ്യാതിഥിയായിരിക്കും.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.സി.നാരായണൻ, മന്ദിര കമ്മിറ്റി സെക്രട്ടറി കെ.പി.മോഹനൻ, രഞ്ജിത് മാണിയാടൻ എന്നിവർ സംബന്ധിക്കും.

തുടർന്ന് കെ.എസ്.യു പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ സജിത് ലാലിന്റെ ഛായാചിത്രം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് അനാച്ഛാദനം ചെയ്യും.

.കഴിഞ്ഞ സെപ്തംബർ 7 ന് രാത്രി സജിത് ലാൽ സ്മാരകസ്തൂപം പൂർണമായി തകർത്തിരുന്നു. ഇതേ തുടർന്നാണ് പുതുതായി സ്തൂപവും സജിത് ലാലിന്റെ പ്രതിമയും നിർമ്മിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.