തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. പ്ലസ് ടുവിൽ ഒരു കേന്ദ്രത്തിലെ ടാബുലേഷൻ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കും. എസ്.എസ്.എൽ.സിക്ക് ഏതാനും കേന്ദ്രങ്ങളിൽ ബാക്കിയുള്ള ടാബുലേഷനും രണ്ടു നാൾക്കകം പൂർത്തിയാകും.
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നാളെ ആരംഭിക്കും. പ്രാക്ടിക്കൽ പരീക്ഷ ജൂലായ് 12ന് അവസാനിച്ച ശേഷം ജൂലായ് അവസാനമോ ആഗസ്റ്ര് ആദ്യമോ പ്ലസ് ടു ഫലം പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി ഫലം ജൂലായ് മൂന്നാം വാരം പ്രഖ്യാപിച്ചേക്കും. ഗ്രേസ് മാർക്ക് സർക്കാർ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |