തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ പി.ജി. പരീക്ഷയ്ക്ക് ഗവ. കോളേജ്, കരുനാഗപ്പള്ളി സബ്സെന്ററായി തിരെഞ്ഞെടുത്ത വിദ്യാർത്ഥികൾ ചവറ ബി.ജെ.എം. കോളേജിലും കുളത്തൂർ സബ്സെന്റായി ആവശ്യപ്പെട്ടിരുന്നവർ കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിലും പരീക്ഷയ്ക്ക് ഹാജരാകണം.
കണ്ണൂർ യൂണി. വാർത്തകൾ
നാലാം സെമസ്റ്റർ ബി. ടെക് പരീക്ഷ
നാലാം സെമസ്റ്റർ ബി. ടെക് എൻജിനിയറിംഗ്, മാത്സ് III പേപ്പർ പരീക്ഷ ജൂലായ് 16 ലേക്ക് മാറ്റി. ജൂലായ് 5 മുതലുള്ള പരീക്ഷകൾ നിലവിലെ ടൈംടേബിൾ പ്രകാരം തന്നെ നടക്കും.
അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം
30 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) സപ്ലിമെന്ററി പരീക്ഷാർത്ഥികൾക്ക് ഹാൾടിക്കറ്റ് അറ്റസ്റ്റ് ചെയ്യാത്തപക്ഷം സ്വയം സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റിനൊപ്പം ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയാവും. എന്നാൽ റഗുലർ വിദ്യാർത്ഥികൾക്ക് അറ്റസ്റ്റേഷൻ നിർബന്ധമാണ്. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |