റാന്നി : പെരുന്തേനരുവിയിൽ സഞ്ചാരികൾ ഏറെ എത്തുന്ന നാറാണംമൂഴി പഞ്ചായത്തിലെ കരയിൽ കെ.എസ്.ഈ.ബി പവർ ഹൗസ് ജീവനക്കാരുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. അപകടങ്ങൾ തുടർക്കഥയാവുന്ന വെള്ളച്ചാട്ടത്തിൽ വീണുപോകുന്ന പലരും പുറത്തുനിന്നു വരുന്ന സഞ്ചാരികളാണ്. ഇവർക്ക് ഇവിടെ പതിയിരിക്കുന്ന അപകടം മനസിലാകും വിധമാണ്. കെ.എസ്.ഈ.ബി മൂന്നു മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡുകൾ കാടുമൂടിയും മാഞ്ഞുപോയ അവസ്ഥയിലുമാണെന്ന് കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൊൻകുന്നം സ്വദേശിയായ യുവാവ് മരണമടയാനുള്ള സാഹചര്യം മനസിലാക്കി ഇനിയോരാൾക്കും അങ്ങനെയൊരു ഗതി വരരുതെന്ന് ഉദ്ദേശത്തോടെയാണ് പെരുന്തേനരുവി പവർ ഹൗസ് ജീവനക്കാരുടെ ഈ പ്രവർത്തി. സംഭവത്തിനു ശേഷം നാറാണംമൂഴി പഞ്ചായത്തും ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |