തിരുവല്ല: ഇന്ധനവില വർദ്ധനവിനെതിരെ ഈമാസം 30ന് നടക്കുന്ന ദേശീയ പ്രക്ഷോഭം തിരുവല്ല നിയോജകമണ്ഡലത്തിൽ വൻ വിജയമാക്കുവാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. അസംബ്ലി മണ്ഡലത്തിലെ 200 വാർഡുകളിൽ ഒരു വാർഡിൽ 25 കേന്ദ്രം എന്ന നിലയിൽ 5000 കേന്ദ്രങ്ങളിൽ 5 പേർ വിതം പങ്കെടുക്കുന്ന പ്രതിേഷേധ സമരം സംഘടിപ്പിക്കുവാനും തിരുമാനിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ ജി രതിഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ചെറിയാൻ പോളച്ചിറയ്ക്കൽ. അലക്സാണ്ടർ ശാമുേവേൽ, എം.ബി.നൈനാൻ, എൻ.സി.തോമസ്, സജി അലക്സ്, ഫ്രാൻസിസ് വി.ആന്റെണി, ബാബു പറയത്തുകാട്ടിൽ, റെയ്നജോർജ്, ജിജി വട്ടശേരിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |