SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.34 PM IST

കടുങ്ങല്ലൂരിൽ സഹസ്രദള പത്മം

krishnakumar

ആലുവ: അപൂർവ്വമായി കണ്ടെത്തുന്ന സഹസ്രദളപത്മം കടുങ്ങല്ലൂരിൽ വിരിഞ്ഞു. ഒരു പതിറ്റാണ്ടോളമായി ജൈവകൃഷി പരിപാലന മേഖലയിലുള്ള കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡിൽ ശ്രീവത്സം കൃഷ്ണകുമാറിന്റെ വീട്ടിലാണ് അപൂർവ താമര വിരിഞ്ഞത്. 1000 മുതൽ 1600 വരെ ഇതളുകൾ ഈ താമരക്കുണ്ടാകും. സഹസ്രദളപത്മത്തിന്റെ കിഴങ്ങ് വാങ്ങാൻ കിട്ടുമെങ്കിലും നട്ടാലും പിടിച്ചുകിട്ടുക അപൂർവമാണ്. മൊട്ടുവന്ന് ഏകദേശം 20 ദിവസം എടുക്കും പൂവിരിയാൻ. രണ്ടരമാസം മുമ്പാണ് മാവേലിക്കര സ്വദേശിനിയിൽ നിന്നും സഹസ്രദളപത്മത്തിന്റെ കിഴങ്ങ് വാങ്ങിയത്. റെഡ് ബില്ലീസ്, റെഡ് ബോൺസ്, സൈന്റ് വൈറ്റ്, നേറ്റി വൈറ്റ് തുടങ്ങി ഒമ്പതിനം താമരകളും വളർത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LOTUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.