പൊന്നാനി: ശക്തമായ കാറ്റിൽ മറിഞ്ഞ ഫൈബർ വള്ളവും അപകടത്തിൽ പെട്ട തൊഴിലാളികളെയും ഫിഷറീസ് വിഭാഗം രക്ഷപ്പെടുത്തി. പുറത്തൂർ നായർതോട് ഭാഗത്ത് കടലിലാണ് വള്ളം മറിഞ്ഞത്. മത്സ്യബന്ധനത്തിനായി കടലിലിറങ്ങിയ പടിഞ്ഞാറെക്കര സ്വദേശി തറയിൽ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് കടലിലുണ്ടായ ശക്തമായ കാറ്റിൽ മറിഞ്ഞ് അപകടത്തിൽ പെട്ടത്. പുറത്തൂർ നായർതോട് ഭാഗത്ത് നിന്നും രണ്ട് നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന പടിഞ്ഞാറേക്കര സ്വദേശികളായ തൃക്കണാശ്ശേരി മണി(35), അണ്ടിപ്പാട്ടിൽ ഹുസൈൻ (43), ഒപ്പന്റെ പുരയ്ക്കൽ സലാം (37) എന്നിവരാണ് അപകടത്തിൽ പെട്ടത്. വള്ളം മറിഞ്ഞ ഉടൻ ഫിഷറീസ് ഓഫീസിൽ വിവരമറിയിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.എം ചിത്രയുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് ബോട്ടിൽ റസ്ക്യൂ സംഘം സ്ഥലത്തെത്തി തൊഴിലാളികളെ കരക്കെത്തിച്ചു.റസ്ക്യൂ ഗാർഡുമാരായ ജാഫർ അലി, അൻസാർ, സമീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
ശക്തമായ കാറ്റിൽ മറിഞ്ഞ ഫൈബർ വള്ളവും, തൊഴിലാളികളേയും ഫിഷറീസ് രക്ഷപ്പെടുത്തി കരക്കെത്തിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |