കൊല്ലം: കൊവിഡ് വാക്സിൻ എത്താൻ വൈകിയത് മൂലം ഇന്ന് വാക്സിനേഷൻ മുടങ്ങും. ജില്ലയിലേക്ക് ഇന്നലെ 14,000 ഡോസ് വാക്സിനാണ് അനുവദിച്ചത്. ഇന്ന് രാവിലെ 10ന് മുൻപ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇവ എത്തിക്കാനാകില്ല. എന്നാൽ ചിലയിടങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.
വാക്സിൻ കുറവായത് മൂലം ഇന്നലെ കുറച്ച് ക്യാമ്പുകൾ മാത്രമേ പ്രവർത്തിച്ചുള്ളൂ. സാധാരണ ദിവസങ്ങളിൽ 90 ഓളം ക്യാമ്പുകളിലായി ഏകദേശം 20,000 വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ഇന്നലെ ജില്ലയിലെ 45 ക്യാമ്പുകൾ മാത്രമാണ് പ്രവർത്തിച്ചത്. 7,500 ൽ താഴെ വാക്സിനുകളാണ് ഇന്നലെ വിതരണം ചെയ്തത്. നാളെ മുതൽ വാക്സിനേഷൻ ക്യാമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് വാക്സിനേഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. എം.എസ്. അനു അറിയിച്ചു.
കൊവിഡ് വാക്സിൻ
ജില്ലയിൽ വിതരണം ചെയ്തത്: 10,41,835 ലക്ഷം
ആദ്യ ഡോസ്: 8,12,788
രണ്ട് ഡോസും സ്വീകരിച്ചവർ: 2,29,047
''
നിലവിൽ വാക്സിൻ ലഭ്യതയിൽ കുറവില്ല. എത്തിക്കുന്നതിലുണ്ടായ താമസമാണ് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചത്. നാളെ മുതൽ സാധാരണ നിലയിൽ ക്യാമ്പുകൾ പ്രവർത്തിക്കും.
ഡോ. എം.എസ്. അനു
ജില്ലാ നോഡൽ ഓഫീസർ
കൊവിഡ് വാക്സിനേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |