മാവേലിക്കര: പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി തഴക്കര വെട്ടിയാർ പുത്തൂർ വീട്ടിൽ അശോകൻ പിള്ളയെ (65) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാർ പളളിയറക്കാവ് ദേവീ ക്ഷേത്രത്തിന് മുന്നിൽ അശോകൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിട സമുച്ചയത്തിന് പിന്നിലെ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിയാരുന്നു മദ്യം കണ്ടെത്തിയത്. അര ലിറ്ററിന്റെ 24 മദ്യക്കുപ്പികളാണ് പിടികൂടിയത്. മികച്ച സാമ്പത്തിക നിലയിൽ കഴിയുന്ന അശോകൻ പിള്ള മുമ്പ് വിദേശത്തായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു കുറത്തികാട് പൊലീസിന്റെ പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |