തിരുവനന്തപുരം:ഇന്ത്യ എന്ന ആശയത്തിനു തന്നെ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് കവി കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡന്റ് അനിൽ നാരായണര് അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രഗതി എഡിറ്റർ ബി. രമേഷ്, സംസ്ഥാന ട്രഷറർ സന്തോഷ് ഏറത്ത്, ജില്ലാ സെക്രട്ടറി എസ്.എൽ. സുനിൽകുമാർ,ജോയിന്റ് സെക്രട്ടറി അഡ്വ. വി.കെ. നന്ദനൻ എന്നിവർ പങ്കെടുത്തു.ഇന്ന് വൈകിട്ട് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |